കാഞ്ഞങ്ങാട്:മാനവികതയുടെ സന്ദേശം നല്‍കി കോട്ടച്ചേരി ഹിറാ മസ്ജിദില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി സംഘടിപ്പിച്ച സൗഹൃദ ഇഫ്ത്താര്‍ വേറിട്ട നിലയില്‍ ശ്രദ്ധേയമായി. മനുഷ്യ ബന്ധങ്ങളെ ചേര്‍ത്ത് പിടിച്ചുള്ള സൗഹൃദ ഇഫ്ത്താറില്‍ വ്യത്യസ്ത മേഖലയിലുളള പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ സംബന്ധിച്ചു. ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ സൗഹൃദ ഇഫ്ത്താര്‍ സംഗമം ഉല്‍ഘാടനം ചെയ്തു. ജാതിമതവര്‍ണ്ണവര്‍ഗ്ഗ വ്യത്യാസമില്ലാതെ പരസ്പരം മനസിലാക്കാനും ആശയ വിനിമയം നടത്താനും സൗഹൃദം പങ്കിടാനും ഇത്തരം ഇഫ്ത്താര്‍ സംഗമത്തിലൂടെ സാധ്യമാവുമെന്ന് ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
പണ്ഢിതനും വാഗ്മിയുമായ വി.എന്‍. ഹാരീസ് റമദാന്‍ സന്ദേശം നല്‍കി.ശിഥിലമായി കൊണ്ടിരിക്കുന്ന മനുഷ്യ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും വിഭാഗീയതകളെ പ്രതിരോധിക്കാനും എല്ലാ നല്ല മനുഷ്യരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് പി.എസ്.അബ്ദുല്ല കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.പി.ജാഫര്‍,വാര്‍ഡ് കൗണ്‍സിലര്‍ എം.സേതു,ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ:പി.നാരായണന്‍,അഡ്വ:പി.വി.സുരേഷ്,അജാനൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി.രാഘവന്‍, ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത്,കെ എം എ പ്രസിഡണ്ട് സി.കെ.ആസിഫ്, പ്രസ് ഫോറം പ്രസിഡണ്ട് ഫസല്‍ റഹ്മാന്‍,സിസ്റ്റര്‍ ജയ ആന്റോ,മാധ്യമ പ്രവര്‍ത്തകരായ ഇ.വി.ജയകൃഷ്ണന്‍,ടി.മുഹമ്മദ് അസ്ലം,ബാബു കോട്ടപ്പാറ,കെ.എസ്.ഹരി, എം.മുകുന്ദപ്രഭു,സുനില്‍ കുമാര്‍,മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി,സി.മുഹമ്മദ് കുഞ്ഞി,അഹമ്മദ് കിര്‍മ്മാണി,ഹമീദ് ചേരക്കാടത്ത്,കെ എം എ ഭാരവാഹികളായ പി.മഹേഷ്,ആസിഫ് മെട്രോ,ഹിറാ മസ്ജിദ് ഭാരവാഹികളായ ബി.എം.മുഹമ്മദ് കുഞ്ഞി,അബ്ദുല്ല പാലായി യു.വി.റഷീദ് കെ.എം.ഷാഫി,കെ.എ.അബ്ദുള്‍ ലത്തീഫ്,മുഹമ്മദലി ഹിറ,യു.വി.ഹമീദ്,സി.എ. മൊയ്തീന്‍ കുഞ്ഞി,ഡോ:റിയാസ്,മുഹമ്മദ് കുഞ്ഞി പുല്ലൂര്‍,സജീര്‍ പള്ളിക്കര,അജ്മല്‍ ഷാജഹാന്‍,എന്നിവര്‍ സംസാരിച്ചു.
ഹിറാ മസ്ജിദ് ഇമാം ഫിറോസ് ചത്തീസ്ഗഡ് ഖിറാത്ത് നടത്തി.
കണ്‍വീനര്‍ ടി.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതവും,മൊയ്തു ഇരിയ നന്ദിയും പറഞ്ഞു.
രാഷ്ട്രീയവിദ്യാഭ്യാസമത സാംസ്‌കാരിക മേഖലകളിലുള്ള നിരവധിയാളുകള്‍ സംബന്ധിച്ചു.
