വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

പൂടുംങ്കല്ല് : വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (സി പി ഐ) ചേര്‍ന്ന സതീഷ് ഇ.കെ.എലിക്കോട്ടുകയ, സനോജ്.ആര്‍.കൊള്ളി കൊച്ചി,പ്രദീപ് ജോര്‍ജ് പാലം കല്ല്,സൂലൈമാന്‍. കെ കൊട്ടോടി,സതീ കുമാരി പൂടംകല്ല്, ധനേഷ്  കള്ളാര്‍ എന്നിവര്‍ക്ക് സി പി ഐ കള്ളാര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് പൈനിക്കര ജോയ്‌സ് ഹോം സ്റ്റേയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സി പി ഐ ജില്ലാ സെക്രട്ടറി സി. പി. ബാബു പാര്‍ട്ടിയിലേക്ക് കടന്നുവന്നവരെ ചുവപ്പുമാല അണിയിച്ച് ഔദ്യോഗികമായി സ്വീകരിച്ചു. സി.പി ഐ ജില്ലാ സെക്രട്ടറി സി. പി ബാബു യോഗം ഉല്‍ഘാടനം ചെയ്തു. ഇടതുപക്ഷ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടിയെ ജനകീയ അടിത്തറയോടെ മുന്നോട്ട് നയിക്കാന്‍ പുതിയ പ്രവര്‍ത്തകരുടെ കടന്നുവരവ് കൂടുതല്‍ കരുത്തേകുമെന്നും
കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചും സി.പി.ഐ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറ കൂടുതല്‍ ശക്തമാക്കുവാനും, സാധാരണക്കാരായ ജനങ്ങളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നും ജില്ലാ സെക്രട്ടറി പ്രസംഗത്തില്‍ സൂചിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം എ. രാഘവന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്‍. പുഷ്പരാജ്,
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം കുമാരന്‍ എക്‌സ് എം എല്‍. എ , ജില്ലാ കമ്മിറ്റി അംഗം സുനില്‍ മാടക്കല്‍ എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി. രത്‌നാകരന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!