പാണത്തൂര്‍: മലയോരമേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം മൂലം പൊതുജനങ്ങള്‍ ഭീതിയോടെയാണ് ജീവിക്കുന്നത്. നിരവധി ആളുകള്‍ വന്യജീവിആക്രമണത്തില്‍ ഗുരുതരമായ പരിക്കുപറ്റുന്ന സാഹചര്യം ഉണ്ടായി. കര്‍ഷകരുടെ വിളകള്‍ പാടെ നശിപ്പിച്ചു.അവര്‍ക്ക് ജീവിക്കാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും,ആക്രമണം മൂലം ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബി എം എസ് പനത്തടി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.പാണത്തൂര്‍ മസ്ദൂര്‍ ഭവനില്‍ നടന്ന സമ്മേളനംബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട് ഉദ്ഘാടനം ചെയ്തു. ബി എം എസ് പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന്‍ പാണത്തൂര്‍ അധ്യക്ഷനായി. ആര്‍ എസ് എസ് ഖണ്ഡ് ബൗദ്ധിക് പ്രമുഖ് സുരേഷ്, പനത്തടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ കെ.കെ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ചന്ദ്രന്‍ മാട്ടകുന്നും, സുരേഷ് വരവ് ചിലവ്കണക്കും അവതരിപ്പിച്ചു.പാണത്തൂര്‍ മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. തങ്കച്ചന്‍ പാണത്തൂര്‍ (പ്രസിഡന്റ്), ചന്ദ്രന്‍ മാട്ടകുന്ന്, (സെക്രട്ടറി), സുരേഷ് ഓട്ടമല (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ കേളോത്ത് സമാരോപ് പ്രഭാഷണം നടത്തി.ചന്ദ്രന്‍ മാട്ടകുന്ന് സ്വാഗതവുംശശി കല്ലപ്പള്ളി നന്ദിയും പറഞ്ഞു.
