കൊടവലം സംഗമം ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും അനുമോദന സദസും, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു

കോട്ടപ്പാറ :സംഗമം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആന്‍ഡ് ഗ്രന്ഥാലയം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും അനുമോദന സദസും, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.
അമ്പലത്തറ പോലീസ് സ്റ്റേഷന്‍ ജനമൈത്രി ഓഫീസര്‍ ടി. വി. പ്രമോദ്
ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എല്‍എസ്എസ് യുഎസ്എസ് എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ വിജയിച്ചവരെയും അനുമോദിച്ചു.
പ്രസിഡന്റ് രാജന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാര്‍, രേഖ, എ .സന്തോഷ് കുമാര്‍, ക്ലബ് രക്ഷാധികാരി പിന നാരായണന്‍, സംഗമം ജി സി സി കൂട്ടായ്മ രക്ഷാധികാരി തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.
സെകട്ടറി ശരത് സ്വാഗതവും
ട്രഷറര്‍ രാജന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!