കായലടുക്കം നാടയ് മിന്നതറവാട് കളിയാട്ട മഹോത്സവം: കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു

ഏഴാംമൈല്‍ :കായലടുക്കം നാടയ് മിന്നതറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര സംഘടിപ്പിച്ചു. വാദ്യമേളത്തിന്റെയും മുത്തു കുടകളുടെയും അകമ്പടിയോടെ വേട്ടുവങ്ങാനം അമ്പലക്കം തറവാട്ടില്‍ നിന്ന് പുറപ്പെട്ട് കായലടുക്കം തറവാട്ടില്‍ എത്തിചേര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ ആഘോഷ പരിപാടിയില്‍ അഞ്ഞൂറില്‍പരം ആളുകള്‍ പങ്കെടുത്തു. ചെയര്‍മാന്‍ പ്രഭാകരന്‍ നായര്‍, വൈസ് ചെയര്‍മാന്‍ കരുണാകരന്‍ ഏളാടി, കണ്‍വീനര്‍ വി.നാരായണന്‍ വയമ്പ്, ജോ. കണ്‍വീന്‍ കെ. ബാലചന്ദ്രന്‍ വയമ്പ്, പബ്ലിസിറ്റി ചെയര്‍മാന്‍ കെ.സി മോഹനന്‍ മൊയാലം, സന്ദീപ്, സജിത്ത് , കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!