എം.വി രാഘവന്റെ പിന്‍ഗാമിയായി സി.പി ജോണ്‍ കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രിയായി വന്നതെന്ന് സി.എ അജീര്‍

കാഞ്ഞങ്ങാട്: സാമൂഹിക പ്രതിബദ്ധത രാവുകയാണ് പ്രിയദര്‍ശിനി യാത്രയിലൂടെ കേരളത്തിലെ വനിതാ സമൂഹമെന്ന് സി.എം പി സംസ്ഥാന സെക്രട്ടറി സി.എ അജീര്‍ . എം.വി രാഘവന്റെ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളും നയങ്ങളും ശക്തമായിരുന്നു എന്ന് കാലം തെളിയിചതിന്റെ ഉദാഹരണമാണ് കേരളത്തില്‍ എം.വി രാഘവന്റെ പിന്‍ഗാമിയായി സി.പി ജോണ്‍ കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രിയായി വന്നതെന്ന് സി.എ അജീര്‍ പറഞ്ഞു. കാഞ്ഞങ്ങാട് സി. എം പി ജില്ലാ കൗണ്‍സില്‍ നടത്തിയ ബി.സുകുമാരന്‍ എം കുഞ്ഞിരാമ പൊതുവാള്‍ അനുസ്മരണം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു സി.എ. അജീര്‍ . പ്രിയദര്‍ശിനി യാത്രയിലൂടെ സാമൂഹ്യ പ്രതിബദ്ധതയും സഹജീവിസ്നേഹവും വളര്‍ത്താന്‍ കേരളത്തിലെ വനിതകളിലൂടെ കഴിഞ്ഞു. സി.എം പി ജില്ല ആക്ടിംഗ് സെക്രട്ടറി ടി.വി. ഉമേശന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ വി കമ്മാരന്‍, പി കെ രഘുനാഥ്, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളായ സജിത്ത് ലാല്‍, ഇ വി ദാമോദരന്‍ , സി ബാലന്‍, ടി ഗംഗാധരന്‍ , പി.കമലാക്ഷ, എം.ടി. കമലാക്ഷി , കെ ശ്രീജ, കെ.വി സാവിത്രി, കെ.എം എഫ് ജില്ലാ സെക്രട്ടറി പി കെ ബേബി, കെ എസ് വൈ എഫ് ജില്ലാ സെക്രട്ടറി പി പി നിവേദ്, കെ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!