കാഞ്ഞങ്ങാട്: കേരള സംസ്ഥാന ലോട്ടറിക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 40 ശതമാനം ജിഎസ്ടി 18 ശതമാനമായി കുറയ്ക്കണമെന്ന് ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന്
ആവശ്യപ്പെട്ടു. ലോട്ടറി മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ജീവിതം സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കണ്വെന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ബി. സുബൈര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. പ്രഭാകരന് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ടി. വി. വിനോദ് സംസാരിച്ചു. കണ്‍വെന്‍ഷനില്‍ യൂണിയംഗമായ അനിതയ്ക്ക് ചികിത്സാ സഹായധനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ബി. സുബൈര്‍ കൈമാറി.
