നൂതന പദ്ധതികളുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗോവിന്ദന്‍ 2026- 27 വര്‍ഷത്തെ ബജറ്റ് അവതരണം നടത്തി

കാഞ്ഞങ്ങാട്: ന്യൂതന പദ്ധതികളിലൂടെ ജല സുരക്ഷ, ഭക്ഷ്യ ധാന്യ സുരക്ഷ, ധാന്യവിളകളുടെ പ്രോത്സാഹനം, ബ്ലോഗിന്റെ കീഴിലുള്ള പെരിയ സി. എച്ച്.സി സെന്റര്‍ ഡയാലിസിസ് കേന്ദ്രം വിപുലീകരണം, ഓപ്പണ്‍ ജിമ്മുകള്‍ സൂമ്പ ഡാന്‍സ് പരിശീലനം, ഉന്നതിയിലെ കലാകാരന്മാര്‍ക്ക് ആധുനിക വാദ്യോപകരണ വിതരണം എന്നിവയ്‌ക്കെല്ലാം ഊന്നല്‍ നല്‍കിക്കൊണ്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 202627 വര്‍ഷത്തെ ബജറ്റ് അവതരണം നടന്നു. 15 കോടി 5 ലക്ഷത്തി എഴുപത്തിനാലായിരത്തി 28 രൂപ വരവും 14 കോടി 46 ലക്ഷത്തി 5068 രൂപ ചെലവുമുള്ള ബജറ്റ് അവതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോവിന്ദനാണ് അവതരിപ്പിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത വൈസ് പ്രസിഡന്റ് പി. ഗോവിന്ദന് നല്‍കിക്കൊണ്ട് ബജറ്റിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹരികൃഷ്ണന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ മാര്‍, അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു. വി.ഷാജിക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉപഹാരം കൈമാറി.

 

error: Content is protected !!