ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക: ഓള്‍ കേരള ടൈലര്‍ അസോസിയേഷന്‍ ഹോസ്ദുര്‍ഗ് ഏരിയ കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്:പ്രസവ ആനുകൂല്യം പതിനഞ്ചായിരം രൂപ ഒറ്റത്തവണ തന്നെ വിതരണം ചെയ്യണമെന്നും, ക്ഷേമനിധി ആനുകൂല്യം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും, സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും, കാഞ്ഞങ്ങാട് പട്ടണത്തില്‍ മാഞ്ഞുപോയ ഗതാഗത സുരക്ഷ മുന്നറിയിപ്പ് രേഖകള്‍ അപാകതകള്‍ പരിഹരിച്ചു പുനസ്ഥാപിക്കണമെന്നു, ആലാമിപള്ളി ബസ്റ്റാന്‍ഡ് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കുന്നുമ്മല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാനഎക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ കെ വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ ശശിധരന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ലത പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ വി.എം.ബാലകൃഷ്ണന്‍ വരവ് ചെലവ് കണക്കും,കെ ശ്രീജ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞമ്പു, മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷന്‍ അംഗം കെ ഗീത യെ ചടങ്ങില്‍ ആദരിച്ചു. ഏരിയ സെക്രട്ടറി കെ ലത സ്വാഗതവും ബി ടി ഉഷ നന്ദിയും പറഞ്ഞു.

 

error: Content is protected !!