കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് ഔഷധ ചെടികള്‍ നല്‍കി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി ഉദ്യാനത്തിലേക്ക് ഔഷധ ചെടികള്‍ നല്‍കി. ആശുപത്രി സന്ദര്‍ശകരുടെയും ജീവനക്കാരുടെയും മാനസിക സംഘര്‍ഷം അകറ്റുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഉദ്യാന നിര്‍മ്മാണത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ്.ചുരുങ്ങിയ സമയത്തിനുള്ളില്‍ കായ്ക്കുന്നതും ഔഷധഗുണമുള്ളതും വര്‍ഷം മുഴുവന്‍ ഫലം ലഭിക്കുന്നതുമായമിറാക്കിള്‍, മാവ്, പേര,സപ്പോട്ട തുടങ്ങിയ ഔഷധ ചെടികള്‍ നല്‍കിയത്.കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കണ്ണന്‍ പാര്‍ത്ഥസാരഥി ചെടികള്‍ നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ബി സന്തോഷ് ഏറ്റുവാങ്ങി. ക്ലബ്ബ് സെക്രട്ടറി മധു മഠത്തില്‍, ജോ: സെക്രട്ടറിവില്യംസ് ജോസഫ് ജില്ലാ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍,സ്റ്റാഫ് കൗണ്‍സില്‍ ചെയര്‍മാന്‍ എം വി രാജീവന്‍, സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ എ ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!