തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം: എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍

ചെറുവത്തൂര്‍: ഇന്ത്യന്‍ ഗ്രാമീണ മേഖലയുടെ പട്ടിണിയും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്ക് തമായ സമ്മര്‍ദ്ദഫലമായി നടപ്പിലാക്കിയ ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റ് പിന്‍മാറണമെന്ന് എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയര്‍ കാസര്‍കോട് ജില്ലാ ശില്പശാല ആവശ്യപ്പെട്ടു.
വിവി ജി റാംജി എന്ന പേരില്‍ പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു . തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ വേണ്ടി മാത്രമാണ് പുതിയനിയമത്തിലെ വ്യവസ്ഥകള്‍ വ്യക്ക് ത മാക്കുന്നു കൊടും പട്ടിണിയിലേക്കാണ് കോടിക്കണക്കിനാളുകളെ കൊണ്ട് തള്ളാര്‍ കാരണമായി മാറാര്‍ സാധ്യതയുള്ള പുതിയ നിയമം അടിയന്തിരമായും പിന്‍വലിച്ച് പഴയ തൊഴിലുറപ്പ് നിയമം പുനസ്ഥാപിക്കണമെന്ന് ശില്ല ശാല ആവശ്യപ്പെട്ടു. ചെറുവത്തൂര്‍ പൂമാല ഓഡി റ്റോറിയത്തില്‍ നടന്ന ശില്പശാല യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഗിരിജാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് പി.ദിവാകരന്‍ അധ്യക്ഷനായി . സംസ്ഥാന ജോ. സെക്രട്ടറി കെ.ചന്ദ്രന്‍, ടി.എം.എ. കരിം, പാറക്കോല്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗൗരി പനയാല്‍ സ്വാഗതം പി.എ. രാജന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!