രാഷ്ട്രീയ പകപോക്കലിനും യുഡിഎഫ്- ആര്‍ എസ് എസ് ഡീലിനുമെതിരെ ഡിവൈഎഫ്‌ഐ യുവജന പ്രതിഷേധം

കാസര്‍ഗോഡ്: രാഷ്ട്രീയ പകപോക്കലിനും യുഡിഎഫ്- ആര്‍ എസ് എസ് ഡീലിനുമെതിരെ ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് യുവജന പ്രതിഷേധം സംഘടിപ്പിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി. ഗിനീഷ് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം കെ. ആര്‍. അനിഷേധ്യ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. വി. രതീഷ് സ്വാഗതം പറഞ്ഞു. കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിച്ച എ.അഭിജിത്ത്, സബിന്‍ സത്യന്‍, ആദര്‍ശ് പറക്കോല്‍, സുധീഷ്, റിജേഷ്, പ്രതീപന്‍, നിതിന്‍ കെ, അനീഷ് കെ, സബിന്‍ കെ, ബിനീഷ് സി, അഖില്‍ ഒ വി, യദു കെ വി, ശരത്ത്, അഖില്‍, നിഖില്‍, രാഹുല്‍, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഡോ.സിദ്ധാര്‍ഥ് രവീന്ദ്രന്‍, രോഹിണി ബേഡകം എന്നിവര്‍ക്കും സ്വീകരണം നല്‍കി ഒക്ടോബര്‍ 10 മുതല്‍ ഡല്‍ഹിയില്‍ ഗ്യാനേഷ് കുമാര്‍ ന്റെ രാജി ആവശ്യപ്പട്ടുള്ള അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന കെ. മഹേഷ്, ദര്‍ശന ജയപുരം എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് യാത്രയയപ്പ് നല്‍കി.

 

error: Content is protected !!