സ്വാതന്ത്യ സമരസേനാനികള്‍ ഉള്‍പ്പെട്ട ഫോട്ടോ ഗ്യാലറി കെ. മാധവന്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് സ്ഥാപിക്കും

കാഞ്ഞങ്ങാട്:പ്രമുഖ സ്വാതന്ത്ര സേനാനി ഗാന്ധീയന്‍ കമ്മ്യൂണിസ്റ്റ് കെ.മാധവന്‍ ഫൗണ്ടേഷന്റെ ചെമ്മംട്ടംവയലിലുള്ള ആസ്ഥാന മന്ദിരത്തില്‍ ജില്ലയിലെ പ്രമുഖ സ്വാതന്ത്ര സമര സേനാനി കളുടെയും ഉന്നത വ്യക്തിത്വങ്ങളുടെയും ഫോട്ടോ ഉള്‍കൊള്ളുന്ന ഗ്യാലറി സ്ഥാപിക്കാന്‍ ഫൗണ്ടേഷന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു.ദേശീയ നേതാക്കളുടെ ചരിത്രവും ചിത്രങ്ങളു ഉള്‍പ്പെട്ടതായിരിക്കും ഗ്യാലറി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ.സിബാലന്‍,അഡ്വ: സി.കെ.ശ്രീധരന്‍,അഡ്വ: പി.അപ്പുക്കുട്ടന്‍,അഡ്വ:ടി.കെ.സുധാകരന്‍,കെ.വേണുഗോപാലന്‍ നമ്പ്യാര്‍,ടി.മുഹമ്മദ് അസ്ലാം,അജയകുമാര്‍ കോടോത്ത്,എ.ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന് ഐശ്വര്യ എന്റര്‍പ്രൈസസ് സംഭാവന ചെയ്ത അലമാര സ്ഥാപനം ഉടമ ഐശ്വര്യ കുമാരന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്ക് കൈമാറി.

 

error: Content is protected !!