കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് സാഹിത്യവേദി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കിവരുന്ന അഞ്ചാമത് മാമ്പൂ പുരസ്‌കാരം കണ്ണൂര്‍ പെരുമ്പടവ് സ്വദേശി സി രേഷ്മയുടെ അപ്രകാശിത കവിതാ സമാഹാരമായ അനഡോണിയക്ക്. 11111, രൂപയും ഷിബു സിഗ്‌നേച്ചര്‍ രൂപകല്‍പ്പന ചെയ്ത ശില്പവും മാവിന്‍ തൈയുമാണ് പുരസ്‌കാരം. ഡോ.ആര്‍. ചന്ദ്രബോസ്, കെ വി മണികണ്ഠദാസ്, പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിര്‍ണയിച്ചത്. ഫെബ്രുവരി 19, 20 തീയതികളില്‍ നടക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ പുരസ്‌കാരം കൈമാറും. കോഴിക്കോട് എന്‍.ഐ.ടി.യില്‍ സിവില്‍ എഞ്ചിനീയറിങ് ഗവേഷകയാണ് രേഷ്മ.
