പള്ളിക്കര : കേരള സര്‍ക്കാരിന്റെ ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ്സ് ജനകീയ ആരോഗ്യ കാമ്പയിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയെ മുന്‍നിര്‍ത്തി നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി നടത്തുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബേക്കലില്‍ നടന്നു. സി എച്ച് കുഞ്ഞമ്പു
എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ പല ഇന്‍ഡക്‌സ് കളിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളം വെല്‍നസ്സില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഭാഗമായി യോഗ ഡാന്‍സ് യോഗ ഡെമോണ്‍സ്‌ട്രേഷന്‍ ഫുഡ് എക്‌സ്‌പോ ഹെല്‍ത്ത് സ്‌ക്രീനിങ് ക്യാമ്പ് സാന്റ് ആര്‍ട്ട് എന്നിവ സംഘടിപ്പിച്ചു. സ്‌ക്രീനിങ് ക്യാമ്പിന്റെ ഉദ്ഘാടനം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന നിര്‍വഹിച്ചു.ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സലിം പി ആര്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ. ശ്രീകല,ഡോ. നിഖില നാരായണന്‍, സമീറ, ഡോ. പി വി.സുജിന, ഡോ. നിര്‍മ്മലാ പ്രതാപ്, ഡോ. കെ ആര്‍ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
