ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡി എം ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

കാഞങ്ങാട് :ചെറുകിട ആശുപത്രികളെ സംരക്ഷിക്കുക, പൊതുജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ചികില്‍സ ഉറപ്പാക്കുക ,15ല്‍ താഴെ കിടക്കകള്‍ ഉള്ള ചെറിയ ആശുപതികളെ ക്ലിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് കാസര്‍കോട് ജില്ലാ ഐ.എം.എ പൊതുജനാരോഗ്യ സംരക്ഷണ ദിനത്തില്‍ ഡി.എം.ഒ ഓഫീസ് ധര്‍ണ്ണ നടത്തി. സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഡോ.ബി.നാരായണ നായിക്ക് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജനാര്‍ദ്ദന നായിക് സി.എച്ച്.അധ്യക്ഷത വഹിച്ചു.
ഐ.എം.എ മുന്‍ കാഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.സുരേഷന്‍ വി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഡോ.ശശിരേഖ, ഐ.എം.എ കാസര്‍കോട് ബ്രാഞ്ച് സെക്രട്ടറി ഡോ. അണ്ണപ്പ കാമത്ത് ,കെ ജി.എം.ഒ.എ ജില്ലാ സെക്രട്ടറി ഡോ ശ്രുതി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.രേഖ റൈ, വൈസ് പ്രസിഡന്റ് ഡോ.ജമാല്‍ അഹ്മദ്, കാഞ്ഞങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഡോ. ജീജ എന്‍ പി. ട്രഷറര്‍ ഡോ.വിജയലക്ഷി, സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിററി മെമ്പര്‍ ഡോ. ദീപികാ കിഷോര്‍ ,മുന്‍ കാഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.ശശിധര്‍ റാവു തുടങ്ങിയവര്‍ നേതൃത്വം നല്‍കി ഐ എം എ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രമേഷ്.ഡി.ജി സ്വാഗതവും ഐഎംഎ ജില്ലാ കമ്മറ്റി കണ്‍വീനര്‍ ഡോ.കാസിം.ടി നന്ദിയും പറഞ്ഞു. ഐ.എം.എ കാഞ്ഞങ്ങാട്, കാസര്‍കോട്, ഉപ്പള ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. ഐ.എം.എ യുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം
നേതാക്കള്‍ ഡി.എം.ഒ ക്ക് സമര്‍പ്പിച്ചു.

 

 

 

error: Content is protected !!