അട്ടക്കണ്ടം:റീല്‍സ് ട്രെന്‍ഡിനൊപ്പം നില്‍ക്കുകയാണ് അട്ടക്കണ്ടം ഗവ എല്‍ പി സ്കൂളിലെ പ്രധാനാധ്യാപകനായ ദിനേശന് മാഷും കുട്ടികളും. ബസ്സ് ഡ്രൈവറായി ദിനേശന് മാഷും യാത്രക്കാരായി കുട്ടികളും വളരെ രസകരമായ അധ്യാപക വിദ്യാര്‍ത്ഥി ബന്ധമാണ് കാണിക്കുന്നത്.പഠനത്തിന്റെ ഇടവേളകള്‍ എങ്ങനെ
വിദ്യാര്‍ത്ഥി സൗഹൃദമാക്കാമെന്ന് പൊതുവിദ്യാലയങ്ങളിലൂടെ തെളിയിക്കുന്ന ഉത്തമോദാഹരണമാണ് ഇത്. സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റ് ആയ അധ്യാപിക സുകന്യയാണ് റീല്‍സ് ചിത്രീകരിച്ചത്.
