കാഞ്ഞങ്ങാട് : ഒക്ടോബര്‍ 6,7,8 തീയ്യതികളില്‍ കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷന്‍ എം.വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിഇഒ ആര്‍.രോഹിന്‍രാജ് മുഖ്യാതിഥിയായി. ബേക്കല്‍ എഇഒ ടി.കെ.മുഹമ്മദ് അലി ബജറ്റ് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ലൂസി മാത്യു പാനല്‍ അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സി. കുഞ്ഞാമിന, ഖാലിദ് അറബിക്കാടത്ത്, അഹമ്മദ് നദീര്‍, കാഞ്ഞങ്ങാട് എസ്ഐ ജ്യോതിഷ്, പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹിമാന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. അനില്‍ കുമാര്‍, പ്രൈമറി എച്ച്.എം. ഫോറം കണ്‍വീനര്‍ വിഷ്ണു നമ്പൂതിരി, എസ്.എം.സി . ചെയര്‍മാന്‍ എം . ഹമീദ് ഹാജി, പി.ടി.എ. വൈസ് പ്രസിഡന്റ് യു.വി.ബഷീര്‍, സീനിയര്‍ അസിസ്റ്റന്റ് ടി. മുഹമ്മദ് ബഷീര്‍, സ്റ്റാഫ് സെക്രട്ടറി എസ്.പി.കേശവന്‍ എ.ഹമീദ് ഹാജി, സി.മുഹമ്മദ് കുഞ്ഞി, വി.അബ്ദുല്‍ റഹിമാന്‍, കെ.കുഞ്ഞി മൊയ്തീന്‍, കാറ്റാടി കുമാരന്‍, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. ഇക്ബാല്‍ എച്ച്. എസ്. എസ്. പ്രിന്‍സിപ്പല്‍ ടി.കെ.അബ്ദുല്‍ റഹിമാന്‍ സ്വാഗതവും പി.ടി എ . പ്രസിഡന്റ് കെ.കാസിം നന്ദിയും പറഞ്ഞു. ജനറല്‍ ട്രാസ്ഫറിന്റെ ഭാഗമായി തിരുവനന്തപുരം കെടിഡിഎഫ്സി ജനറല്‍ മാനേജരായി സ്ഥലം മാറിപ്പോകുന്ന കാഞ്ഞങ്ങാട് ഡിഇഒ ആര്‍.രോഹിന്‍രാജിന് ചടങ്ങില്‍ വച്ച് സ്‌കൂള്‍ മാനേജര്‍ എം.ബി.എം. അഷ്റഫ് സ്‌നേഹോപഹാരം സമ്മാനിച്ചു. ഭാരവാഹികള്‍: അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി
(ചെയര്‍മാന്‍),
എം. ഹമീദ് ഹാജി
(വര്‍ക്കിങ് ചെയര്‍മാന്‍),
ടി.കെ.അബ്ദുല്‍ റഹിമാന്‍,
(ജനറല്‍ കണ്‍വീനര്‍),
ലൂസി മാത്യു,
(ജോയിന്റ് കണ്‍വീനര്‍),
എഇഒ ടി.കെ.മുഹമ്മദ് അലി (ട്രഷറര്‍).
