കരിന്തളം:കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ വര്‍ഷങ്ങളായി കലാസാംസ്‌ക്കാരിക സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാട്ടിപ്പൊയില്‍ പള്ളം ജനയുഗം കലാ സാംസ്‌ക്കാരിക സമിതി വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. ഫെബ്രുവരി 15 ന് കാട്ടിപ്പൊയില്‍ പള്ളം ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ‘കരിന്തളത്തിന്റെ കണ്ണാടി’ പത്ര, ദൃശ്യ മാധ്യമ അവാര്‍ഡ് ദാനവും വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്‍മാര്‍ക്കുള്ള അനുമോദവും ,ആദരവും സംഘടിപ്പിക്കുന്നു.
രാവിലെ 10 മണിക്ക് 3 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌റ് നടക്കും വൈകു.7 മണിക്ക് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും ആദരിക്കലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി കെ കെ സോയ നിര്‍വഹിക്കും. ജനയുഗം കലാ സാംസ്‌കാരിക സമിതി പ്രസിഡന്റ് മേരി ജോര്‍ജ് അധ്യക്ഷത വഹിക്കും.ആദരിക്കപ്പെടുന്നവര്‍ ചിരുതമ്മ (നാടന്‍ പാട്ട്) ,കെ.കുഞ്ഞികൃഷ്ണന്‍ (സാമൂഹ്യ മേഖല ). കലാകാരന്മാര്‍ക്കുള്ള അനുമോദനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ നിര്‍വഹിക്കും.അനുമോദനം ഏറ്റുവാങ്ങുന്നവര്‍ സതീശന്‍ കാളിയാനം (എഴുത്തുകാരന്‍ ടെലിഫിലിം സംവിധായകന്‍),ലിജീഷ് ഫ്രെയിം മേക്കര്‍ (ക്യാമറാമാന്‍), റിജിന പ്രമോദ് & ടീം (നൃത്തം).
കരിന്തളത്തിന്റെ കണ്ണാടി പത്ര, ദൃശ്യമാധ്യമ അവാര്‍ഡ് ജന്മദേശം ലേഖകന്‍ വാസു കരിന്തളം, സിനെറ്റ് പ്രതിനിധി ബാബു എന്നിവര്‍ക്ക് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം.രാജന്‍ വിതരണം ചെയ്യും.
പരിപാടിയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ദീപ നല്‍കും.സാംസ്‌കാരിക സമിതി സെക്രട്ടറി എന്‍ പുഷ്പരാജന്‍ സ്വാഗതം പറയും.
തുടര്‍ന്ന് ഹൊറര്‍റൊമാന്റിക് ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ഭൂതാലയം പ്രദര്‍ശനവും,വിവിധ കലാപരിപാടികളും, കരോക്കെ ഗാനമേളയും അരങ്ങേറും.
