കരിന്തളം: ബാലസംഘം കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2026 മാര്‍ച്ച് 29 ന് രാവിലെ 10 മണി മുതല്‍ കാലിച്ചാമരത്ത് സീനിയര്‍ കബഡി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണയോഗം കയനി മോഹനന്‍ ഉദ്ഘാടനം ചെയ്തു. വി വി റിനീവന്‍ അധ്യക്ഷനായി . പാറക്കോല്‍ രാജന്‍, വരയില്‍ രാജന്‍, കെ സതീശന്‍ ഒ എം ബാലകൃഷ്ണന്‍ ,പി സുജിത്ത് കുമാര്‍,
വാസു കരിന്തളം, സി പുഷ്പന്‍, സി രാമചന്ദ്രന്‍ ,ബി തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. നിരഞ്ജന രാജന്‍ സ്വാഗതം പറഞ്ഞു. വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 12000 രൂപയും ട്രോഫിയും, 8000 രൂപയും ട്രോഫിയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 99619 28268 ബന്ധപ്പെടുക. സംഘാടകസമിതി ഭാരവാഹികളായി
ചെയര്‍മാന്‍ വരയില്‍ രാജന്‍.വൈസ് ചെയര്‍മാന്‍മാര്‍
പി ലോജിത്ത്,പി ശാര്‍ങ്ങി,
എം ചന്ദ്രന്‍,ഒ എം ബാലകൃഷ്ണന്‍, കെ അനിത .
കണ്‍വീനര്‍
പി സുജിത്ത് കുമാര്‍.
ജോയിന്റ് കണ്‍വീനര്‍മാര്‍
നിരഞ്ജന രാജന്‍,മീനാക്ഷി സുരേശന്‍,വിസ്മയ സുരേഷ്,കെ സതീശന്‍,
വി വി റിനീവന്‍.എന്നിവരെ തിരഞ്ഞെടുത്തു.വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
