അഭിഭാഷകവൃത്തിയില്‍ അരനൂറ്റാണ്ട്: അഡ്വ. പി അപ്പുക്കുട്ടനെ ആദരിച്ചു

കാഞ്ഞങ്ങാട് :അഭിഭാഷകവൃത്തിയില്‍ അരനൂറ്റാണ്ട് പിന്നിട്ട അഡ്വ. പി അപ്പുക്കുട്ടനെ അദ്ദേഹത്തിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്തവരും ജിവനക്കാരുടെയും കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. അലാമിപ്പള്ളി രാജ് റസിഡന്‍സിയില്‍ നടന്ന ആദരസമ്മേളനം അഡ്വ. ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അഭിഭാഷക ജോലിയോടപ്പം സാമുഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും തീളങ്ങിയ അസാധാരണ പ്രതിഭമാത്രമല്ല . തന്റെ കിഴില്‍ ജോലിചെയ്ത 25 അഭിഭാഷകരെതുല്ല്യനിലയില്‍ പരിഗണിച്ച് ആവശ്യമായ പ്രോല്‍സാഹനം നല്‍കിയ സീനിയര്‍കൂടിയാണ് അപ്പുക്കുട്ടനെന്ന് ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു ജൂനിയറായ സുരേന്ദ്രന്‍ കെ പട്ടേലിനെ അമേരിക്കന്‍ ജില്ലാ കോടതിയിലെ ജഡ്ജായി വളര്‍ന്നുവരാന്‍കഴിഞ്ഞത് തന്നെ അഡ്വ അപ്പുക്കുട്ടനുകിഴിലെ പരിശീലനത്തിന്റെ ഭാഗമായിട്ടാണെന്ന് ജില്ലാസെഷന്‍സ് കോടതിജഡ്ജു സാനു എസ് പണിക്കര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു . അമേരിക്കല്‍ ജഡ്ജജ് സുരേന്ദ്രന്‍ കെ പട്ടേല്‍ പി അപ്പുക്കുട്ടനെ പരിചയപ്പെടുത്തി. കെ ഗോപാല കൃഷ്ണക്കുറുപ്പ് അഡ്വ. പി. അപ്പുക്കുട്ടനെ പൊന്നാട അണിയിച്ചു.ജുനിയര്‍ അഭിഭാഷകരും ജീവനക്കാരും ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, സി എച്ച് കുഞ്ഞമ്പു, ഹോസ്ദുര്‍ഗ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് പി എം സുരേഷ്, ഹോസ്ദുര്‍ഗ് സീനിയര്‍ സിവില്‍ ജഡ്ജ് എം സി ബിജു,ജില്ലാ ഗവ. പ്ലീഡര്‍ പി വേണുഗോപാലന്‍ നായര്‍, അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. കെ വി മാത്യു! , അഡ്വ. കെ വിജയകുമാര്‍, അഡ്വ. എ ജി നായര്‍, അഡ്വ. എം ശശീന്ദ്രന്‍, എം ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പി അപ്പുക്കുട്ടന്‍ മറുപടിപ്രസംഗം നടത്തി.അഡ്വ. വി പി ബേബി സ്വാഗതവും അഡ്വ. പി സിന്ധു നന്ദിയും പറഞ്ഞു . കലാപരിപാടികളും അരങ്ങേറി.

 

error: Content is protected !!