പുതുയുഗയാത്ര: കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി 1000 പേരെ പങ്കെടുപ്പിക്കും

കാഞ്ഞങ്ങാട്: പുതുയുഗയാത്ര വിജപ്പിക്കുന്നതിനായി കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിനേതൃയോഗം സംഘടപ്പിച്ചു. മണ്ഡലത്തില്‍ നിന്നും 1000 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.മണ്ഡലം പ്രസിഡണ്ട് പി.വി ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിപി.വി സുരേഷ്, നിയോജക മണ്ഡലം യു ഡി എഫ് കണ്‍വീനര്‍ സി.വി.ഭാവനന്‍,മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.കെ ബാബു, മുന്‍സിപ്പല്‍ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ അനില്‍ വാഴുന്നോറൊടി, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ഗോപി , മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സി.ശ്യാമള നഗരസഭ കൗണ്‍സിലര്‍മരായ വി.ചന്ദ്രന്‍ മാസ്റ്റര്‍, ലിസ്സി ടീച്ചര്‍, സുമതി ടീച്ചര്‍, കെ.ജിഷ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എച്ച്. ആര്‍ വിനീത്,ബ്ലോക്ക് മണ്ഡലം മഹിളാ കോണ്‍ഗ്രസ്,ഭാരവാഹികള്‍ സംബന്ധിച്ചു. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് ഉപ്പിലിക്കൈ സ്വാഗതവും മണിയന്‍ എം കെ നന്ദിയും പറഞ്ഞു.

 

error: Content is protected !!