കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം: ‘ഷെയ്ക്ക്‌സ്പിയറിന്റെ ലോകം’ ക്യാമ്പസില്‍ തരംഗമാകുന്നു

കാഞ്ഞങ്ങാട് : കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹറു കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്‌നിര്‍മ്മിച്ച പ്ലോട്ട് ഷേക്‌സ്പിയറിന്റെ ലോകം എന്ന പേരില്‍ ക്യാമ്പസില്‍ തരംഗമാകുന്നു. ഹാംലെറ്റ് എന്ന നാടകത്തിലെ നായികയായ ഒഫീലിയുടെ മരണമാണ് ഈ പ്ലോട്ടിലൂടെ ചിത്രീകരിക്കുന്നത്. കോളേജിന് മുന്‍പിലുള്ള താമരക്കുളത്തില്‍ ഒഫീഷ്യയുടെ മരണം ചിത്രീകരിക്കുകയും അതിനുചുറ്റും മറ്റു ഷേക്‌സ്പിയര്‍ നാടകങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നത് വഴി തങ്ങള്‍ എങ്ങനെയാണ് ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് എന്ന് മറ്റുള്ളവര്‍ക്ക് കൂടി കാണിച്ചുകൊടുക്കുകയാണ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയ അഞ്ജലി നായരെയും എന്‍സി ബിജുവിന്റെയും നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഈ പ്ലോട്ട് നിര്‍മ്മിച്ചത്. ക്യാമ്പസില്‍ ഉള്ള മുഴുവന്‍ കുട്ടികളും ഈ ഒരു പ്ലോട്ടിലേക്ക് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്.

 

error: Content is protected !!