സത്യം, ധര്‍മ്മം, സ്വാധ്യായം ഇവ സനാതന ധര്‍മ്മത്തിന്റെ അടിക്കല്ലുകള്‍ – ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍

ബളാംതോട് : സനാതന ധര്‍മ്മം പടുത്തുയര്‍ത്തിയിരിക്കുന്നത് സത്യം, ധര്‍മ്മം, സ്വാധ്യായം എന്നീ മൂന്ന് അടിക്കല്ലുകളിലാണെന്ന് ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞു. ബളാംതോട് മായത്തി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടന്നു വരുന്ന ധര്‍മ്മ പ്രഭാക്ഷണ പരമ്പരയുടെ രണ്ടാം ദിവസം നടത്തിയ പ്രഭാഷണത്തിലാണ് ഇദ്ദേഹം ഇങ്ങനെ പറഞ്ഞത്. എല്ലാ സത്യങ്ങളും വിളിച്ച് പറയേണ്ടതല്ലെന്നും, വ്യക്തിക്കും, സമൂഹത്തിനും അഹിതമായ സത്യങ്ങള്‍ പറയരുതെന്നും, ശാസ്ത്രത്തിനും യുക്തിക്കും നിരക്കാത്തത് കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കരുതെന്നും സ്വാമികള്‍ പറഞ്ഞു.
ഇന്നലെ ആരംഭിച്ച് 8 വരെ അഞ്ച് ദിവസം വൈകുന്നേരം 4.30 മുതല്‍ 6.30 വരെ മായത്തി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വച്ച് നടക്കുന്ന ധര്‍മ്മ പ്രഭാക്ഷണ പരമ്പരയില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.

 

error: Content is protected !!