ജില്ലാ ആശുപത്രിയിലേക്ക് വാഹനഗതാഗതം സാധ്യമാകുന്ന മേല്‍പാലം അനുവദിക്കണം :എ ഐ വൈ എഫ്

കാഞ്ഞങ്ങാട് :ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുള്ള ഗതാഗത പ്രശ്‌നത്തിന് ശ്വാശത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എ ഐ വൈ എഫ് ബഹുജന സമര സദസ്സ് സംഘടിപ്പിച്ചു. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലേക്ക് എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും, പ്രത്യേകിച്ച് അടിയന്തര ചികിത്സയ്ക്കായി എത്തുന്ന ആംബുലന്‍സുകള്‍ക്കും നിലവിലെ സാഹചര്യം വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ആശുപത്രിയിലേക്കുള്ള വാഹനപ്രവേശന പ്രശ്‌നത്തിന് പരിഹാരം കാണേണ്ട സാഹചര്യത്തില്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള സംവിധാനത്തെ മാത്രം മുന്നോട്ടുവെച്ച് പ്രധാന പ്രശ്‌നത്തെ മറികടക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. പ്രത്യേകിച്ച് അടിയന്തര ചികിത്സയ്ക്കായി എത്തുന്ന ആംബുലന്‍സുകള്‍ക്കും രോഗികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കും സുരക്ഷിതവും തടസ്സരഹിതവുമായ പ്രവേശനം ഉറപ്പാക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.
പരിപാടി സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു.പാര്‍ട്ടി നേതാക്കളായ മുകേഷ് ബാലകൃഷ്ണന്‍, എം അസിനാര്‍, എന്‍ ബാലകൃഷ്ണന്‍, പി ഭാര്‍ഗവി കുന്നത്ത്, എ ഐ വൈ എഫ് നേതാക്കളായ ധനീഷ് ബിരിക്കുളം, ശ്രീജിത്ത് കുറ്റിക്കോല്‍, നിതിന്‍ ഇടയിലക്കാട് വിഷ്ണു. ജി,ജിനു ശങ്കര്‍, രാകേഷ് രാവണീശ്വരം, കെ കെ സോയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!