കാഞ്ഞങ്ങാട്: ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന ഒറ്റുകാരന്റെ റോളിലേക്ക് തൊഴിലുടമ തരംതാഴുന്നതാണ് 2026 ലെ സംസ്ഥാന ബജറ്റെന്ന് കേരള റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ്സ് ( കെ.ആര്‍.ടി.സി) കാസര്‍കോട് ജില്ലാ സമ്മേളനം ആരോപിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നിരിക്കേ മൂന്നു മാസം മാത്രം കാലാവധിയുള്ള ഒരു സര്‍ക്കാര്‍ വോട്ട് ഓണ്‍ അക്കൗണ്ട് മാത്രം പാസ്സാക്കേണ്ടിടത്ത് രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി ഒരു രാഷ്ട്രീയ വായാടിത്ത ബജറ്റ് അവതരിപ്പിച്ച് ജീവനക്കാരെയും പെന്‍ഷന്‍കാരെയും പരിഹസിച്ചിരിക്കുന്നു. പൂട പറിച്ച കോഴിക്ക് ധാന്യങ്ങള്‍ എറിഞ്ഞു കൊടുക്കുന്നതുപോലെയാണിത്. കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാര്‍ ഓഡിറ്റോറിയത്തില്‍
ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അശോകന്‍ കോടോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസിക്രട്ടറി കെ. ശ്രീനിവാസന്‍, യൂസഫ് കൊട്യാടി, നഗരസഭാ കൗണ്‍സിലര്‍ ലിസി ജേക്കബ്ബ്, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ പി.കെ. ചന്ദ്രശേഖരന്‍ എ. ദാമോദരന്‍, എം. രാധാകൃഷ്ണന്‍ , കെ.പി.എസ്.ടി.എ ജില്ലാ സിക്രട്ടറി ടി.രാജേഷ്‌കുമാര്‍, എം. രാധാകൃഷ്ണന്‍, കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനം കെ. ആര്‍.ടി.സി. സംസ്ഥാന ജനറല്‍ സിക്രട്ടറി അടാട്ട് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാക്കമ്മിറ്റി അംഗം കെ.കെ. പിഷാരടി അദ്ധ്യക്ഷനായി.ഉദുമ ഗ്രാമപഞ്ചായത്തംഗം സി.കെ. വേണു, ശ്രീമതി ഗീതമുട്ടത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരെഞ്ഞെടുക്കപ്പെട്ട കെ. ആര്‍.ടി.സി. അംഗങ്ങളായ ലിസി ജേക്കബ്, സി.കെ. വേണു, യക്ഷഗാന കലയില്‍ കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡു ജേതാവായ കെ.കെ. പിഷാരടി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
ഭാരവാഹികള്‍:
അശോകന്‍ കോടോത്ത് (പ്രസിഡണ്ട്)
സി.കെ. വസന്തകുമാര്‍,ലിസി ജേക്കബ്, കെ. മാധവ പിഷാരടി, പി.എസ്.സന്തോഷ് കുമാര്‍, പി.ഗംഗാധരന്‍ (വൈസ് പ്രസിഡണ്ടുമാര്‍)
പ്രകെ. ശ്രീനിവാസന്‍(സിക്രട്ടറി)
അശോകന്‍ മുങ്ങത്ത്, എ. ശോഭന,ഇ.വി. പദ്മനാഭന്‍, ശ്രീവത്സന്‍ കെ.ഐ.(ജോയിന്റ് സിക്രട്ടറിമാര്‍)
യൂസഫ് കൊട്യാടി (ട്രഷറര്‍)
