കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനം കളിയാട്ടം നാളെ മുതല്‍

മാവുങ്കാല്‍: ഫെബ്രവരി 5 മുതല്‍ 8 വരെ കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് കളിയാട്ടത്തിന് നാളെ തുടക്കം.രാവിലെ രാവിലെ 10ന് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്ര പരിസരത്ത് നിന്ന് കലവറ ഘോഷയാത്ര.
വൈകീട്ട് 6 മണിക്ക് വിഷ്ണുമംഗലം ക്ഷേത്രത്തില്‍ നിന്ന് ദീപമെഴുന്നുള്ളത്ത്. രാത്രി തിടങ്ങള്‍,കുളിച്ചു തോറ്റങ്ങള്‍.6,7 തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ അണങ്ങമ്മ, ചാമുണ്ഡിയമ്മ ,വിഷ്ണു മൂര്‍ത്തി ,ഗുളികന്‍ എന്നീ തെയ്യക്കോലങ്ങള്‍. 6ന് രാത്രി 8 ന് പയ്യന്നൂര്‍ എസ് എസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ലൈവ് ഷോ.
8ന് ഉച്ചക്ക് 12 മുതല്‍ അന്നദാനം.വൈകീട്ട് 4ന് വടക്കേന്‍ ബലി രാത്രി 8 ന് വിളക്കിലരിയോടു കൂടി സമാപനം.

 

error: Content is protected !!