കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന് നാളെ തിരിതെളിയും; 99 കോളേജില്‍ നിന്നായി 3590 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

പടന്നക്കാട്: നാളെ മുതല്‍ 8 വരെ നെഹ്‌റു കോളേജ് പടന്നക്കാട് നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും വയനാട് മാനന്തവാടി താലൂക്കിലെ അടക്കം 99 കോളേജില്‍ നിന്നായി 3590 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. നെഹ്‌റു കോളേജില്‍ ക്രമീകരിച്ച് 11 വേദികളിലായി 141 ഇനങ്ങളിലാണ് മത്സരം നടക്കുക.
നാളെ വൈകീട്ട് സ്റ്റേജ് ഇതര മത്സരങ്ങള്‍ എഴുകാരന്‍ ഇ. പി.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഉണ്ണികാനായി മുഖ്യാഥിയായിരിക്കും. പ്രകമ്പനം സിനിമയുടെ അഭിനയ നേതാക്കളും അണിയിറ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും.

സ്റ്റേജ് മത്സരങ്ങള്‍ 6 ന് ഉച്ചക്ക് 2 ന് മന്ത്രി ഒ. ആര്‍. കേളു ഉദ്ഘാടനം ചെയ്യും.എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍, ജില്ലാ എം എല്‍ എമാര്‍, യൂണിവേഴ്‌സിറ്റി അധികൃതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ വി വി രമേശന്‍, സിന്‍ഡിക്കേറ്റ് അംഗം എ. അശോകന്‍, കെ പ്രണവ്, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി ദിനേശ്, എം ദില്‍ജിത്ത്, എ മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!