വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം അക്ഷര കരോള്‍ സംഘടിപ്പിച്ചു

വേലാശ്വരം: ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം അക്ഷര കരോള്‍ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ഘോഷയാത്രയും ഗൃഹ സന്ദര്‍ശനവും നടന്നു. പരിപാടി.അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. തുളസി പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വെച്ച് വിശ്വഭാരതി ക്ലബ്ബ് യു.എ.ഇ പ്രവര്‍ത്തകര്‍ സംഭാവനയായി നല്‍കിയ പ്രിന്ററിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി. ഗോവിന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. അജാനൂര്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനവര്‍ പി. രവീന്ദ്രന്‍ മാസ്റ്റര്‍, പി. കൃഷ്ണന്‍, എം. പി. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, പി മധു, ടി. വിനോദ് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി. ഷനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.വനിതാവേദി അംഗങ്ങള്‍, ബാലവേദി അംഗങ്ങള്‍, ഗ്രന്ഥാലയം പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!