രാജ്യസഭാ എംപി പിടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ടുമായ ഡോക്ടര്‍ പിടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തിക്കോടി പെരുമാള്‍പുരത്ത് ഉഷസ് വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണ കാരണമെന്ന് വിലയിരുത്തുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലായിരുന്ന പി ടി ഉഷ എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട് .

 

error: Content is protected !!