അബുദാബി:അബുദാബിയിലെ കാസര്‍കോടുക്കാരുടെ കുടുംബകൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. അബുദാബി അല്‍ ഖത്തീം ഹൈനസ് ഫാമില്‍ വെച്ച് നടന്ന ചടങ്ങ് പയസ്വിനി രക്ഷാധികാരിയും അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറിയുമായ ടി.വി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലയിലെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥ അടിയന്തരമായും പരിഹരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് വിശ്വംഭരന്‍ കാമലോന്‍ അധ്യക്ഷത വഹിച്ചു.കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് കുറ്റിക്കോല്‍ പ്രമേയം അവതരിപ്പിച്ചു.അഹല്യ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംങ്ങ് മേധാവി ഹരിപ്രസാദ് കരിച്ചേരി മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി വാരിജാക്ഷന്‍ ഒളിയത്തടുക്കം പ്രസിഡണ്ടും ആനന്ദ് പെരിയ സെക്രട്ടറിയും ഹരിപ്രസാദ് മുല്ലച്ചേരി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
കമ്മിറ്റി രക്ഷാധികാരി വേണുഗോപാലന്‍ നമ്പ്യാര്‍,സുനില്‍ പാടി (ഓഡിറ്റര്‍), രാധാകൃഷ്ണന്‍ ചെര്‍ക്കള (ഫിനാന്‍സ് കണ്‍വീനര്‍)ദിവ്യ മനോജ് (ആര്‍ട്‌സ് കണ്‍വീനര്‍), സുധീഷ് ഇടയില്യം (സ്‌പോര്‍ട്‌സ് കണ്‍വീനര്‍)വിശ്വംഭരന്‍ കാമലോന്‍ ( രജിസ്‌ട്രേഷന്‍ കണ്‍വീനര്‍)വിനീത് കോടോത്ത് (മീഡിയ കണ്‍വീനര്‍), ഉമേഷ് കാഞ്ഞങ്ങാട് (കളിപ്പന്തല്‍ കണ്‍വീനര്‍)ശ്രീജിത്ത് കുറ്റിക്കോല്‍ ( സാഹിത്യ വിഭാഗം കണ്‍വീനര്‍)ദീപ ജയകുമാര്‍, (വനിതാ വിഭാഗം കണ്‍വീനര്‍) ഷീതസുരേഷ്,സുജിത്ത് വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു.
