മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകത സമ്മേളനം മാര്‍ച്ച് 8 ന്; സംഘാടകസമിതി രൂപീകരിച്ചു

കോട്ടപ്പാറ: ഹിന്ദു ഏകതാ സമിതി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകത സമ്മേളനം മാര്‍ച്ച് 8 ന് വൈകീട്ട് 4 മണി മുതല്‍ കോട്ടപ്പാറയില്‍ വെച്ച് നടക്കും. സ്വാഗത സംഘ രൂപീകരണം യോഗം നടന്നു. പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ ആവശ്യകതയെ കുറിച്ച് കെ.പി.സനല്‍ കുമാര്‍ സംസാരിച്ചു. ശിവപ്രസാദ് കുന്നത്ത് മുല അധ്യക്ഷത വഹിച്ചു. ബിനോരാജ് കോട്ടപ്പാറ (ചെയര്‍മാന്‍),ടി. ചന്ദ്രന്‍ കക്കട്ടില്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. കലാസാംസ്‌കാരിക പരിപാടികള്‍, പൊതുസമ്മേളനം,
സന്യാസിവര്യന്മാരും വിവിധ ഹൈന്ദവ സംഘടന നേതാക്കളും സമ്മേളനത്തില്‍ സംബന്ധിക്കും.

 

error: Content is protected !!