നീലേശ്വരം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം പഴയ പാലം 1 പൊളിച്ച് മാറ്റാനും ഗതാഗതം സുഖമമാക്കാന്‍ ജനകീയ സമരസമിതിയുടെ പന്തല്‍ പൊളിച്ച് മാറ്റാനും ജില്ലാ കലക്ടര്‍ ശ്രീധന്യ സുരേഷ് ഉത്തരവിട്ടു.ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട്, ഐ.ഐ.ടി. മദ്രാസ് നടത്തിയ പഠനത്തിന്റെയും ഘടനാപരമായ സുസ്ഥിരത സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടിന്റെയും നിലവിലുള്ള പ്രധാന പാലം അപകടകരമായ അവസ്ഥയിലാണെന്നും അതിലൂടെയുള്ള ഗതാഗതം എത്രയും വേഗം വഴിതിരിച്ചുവിടണമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചതിനാലുമാണ് പാലം പൊളിക്കാന്‍ ജില്ലാ ദുരന്തനിവാരണ സേന ചെയര്മാന് കൂടിയായ കലക്ടര്‍ ഉത്തരവിട്ടത് പഴയ പാലത്തിലൂടെയുള്ള ഗതാഗതം തുടരുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാഞ്ഞങ്ങാട് ആര് ഡി ഒ യും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.തല്‍ഫലമായി, 2026 സെപ്റ്റംബര്‍ 30-ന് നടന്ന ദേശീയപാത 66 നിര്‍മ്മാണ പുരോഗതി അവലോകന യോഗത്തിലാണ് പുതുതായി നിര്‍മ്മിച്ച പാലത്തിലൂടെ ഗതാഗതം സുഗമമായി പുനഃസ്ഥാപിച്ച ശേഷം പഴയ പാലം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്
നീലേശ്വരം ടൗണിലെ പുതുതായി നിര്‍മ്മിച്ച പാലത്തിലൂടെ ഗതാഗതം സുഗമമായി പുനഃസ്ഥാപിച്ച ശേഷം പഴയ പാലം പൊളിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പുതിയ പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന്, വാഹനങ്ങള്‍ക്ക് പ്രവേശിക്കാനായി പാലത്തിന്റെ തെക്ക് ഭാഗത്തുള്ള റാമ്പ് സൗകര്യം അടിയന്തര അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ സമരക്കാര്‍ സ്ഥാപിച്ചിട്ടുള്ള ഷെഡ് സ്ഥലത്തുനിന്ന് നീക്കം ചെയ്യാനും കളക്ടറുടെ ഉത്തരവില്‍ പറയുന്നു . സാഹചര്യത്തിന്റെ അടിയന്തര സ്വഭാവവും പഴയ പാലത്തിന്റെ അപകടകരമായ അവസ്ഥയും കണക്കിലെടുത്ത്, നീലേശ്വരം ടൗണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ പോലീസ് സുരക്ഷ ജില്ലാ പോലീസ് മേധാവി ഉറപ്പാക്കേണ്ടതാണെന്നും നീലേശ്വരം നഗരസഭ പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കേണ്ടതാണെന്നും കലക്ടറുടെ ഉത്തരവില്‍
