കാഞ്ഞങ്ങാട്: ജെസിഐ സോണ്‍ 19 സംഘടിപ്പിക്കുന്ന എക് സോറ 2026 ബിസിനസ് എക്‌സ് പോ നാളെ മുതല്‍
11 വരെ കാഞ്ഞങ്ങാട് രാജ് റെസി ഡന്‍സി ഗ്രൗണ്ടില്‍ നടക്കും. വൈകിട്ട് 6.30 ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി. വി. രമേശന്‍ മുഖ്യാതിഥിയാവും.
ജെസിഐ ഇന്ത്യ സോണ്‍ 19 മേഖലാ പ്രസിഡന്റ്, എന്‍.അരുണ്‍ പ്രഭു അധ്യക്ഷനാവും.
ജെസിഐ മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. എ. വി. വാമനകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍, സൗമ്യ സുനില്‍
എന്നിവര്‍ സംസാരിക്കും. ജെസിഐ ഇന്ത്യ സോണ്‍ 19 മേഖലാ ഡയറക്ടര്‍ – മാനേജ്‌മെന്റ് മുഹമ്മദ് ജെബ്രൂദ്
സ്വാഗതവും മേഖലാ സെക്രട്ടറി, ഡോ. നിതാന്ത് ബാല്‍ശ്യാം നന്ദിയും പറയും. രണ്ടാം ദിവസം എം.എല്‍.എ അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അജനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി . തുളസിയും മൂന്നാം ദിവസം കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി . അനില്‍കുമാറും വിശിഷ്ട അതിഥികളായി എത്തും. നുറോളം എക്‌സിബിഷന്‍ സ്റ്റാളുകളിലായി ബിസിനസ് എക്‌സ്‌പോ, ബി സിനസ് കോണ്‍ക്ലേവ്, ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പരിപാടികളും ഉണ്ടാകും. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയും എക്‌സ്‌പോയുടെ പ്രവര്‍ത്തന സമയം. 8 ന് ഉറുമി ബാന്‍ഡ്, 9 ന്
ഇല്ലം ബാന്‍ഡ്, 10 ന് ഡി ജെ സന, സമാപന ദിവസമായ 11 ന് പിന്നണി ഗായിക സിത്താരയുടെ
മലബാറിക്കസ് മ്യൂസിക്കല്‍ ഷോയും ഉണ്ടാകും. സംഗീത പരിപാടികള്‍ വൈകിട്ട് ഏഴു മുതല്‍ രാത്രി 10 വരെയുമാണ്
നടക്കുക. എക്‌സ്‌പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സംഗീതപരിപാടിക്ക് പാസ് മൂലമായിരിക്കും പ്രവേശനം. കാല്‍ ലക്ഷത്തോളം സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്ന പരിപാടി കാഞ്ഞങ്ങാടിന്റെ വ്യാപാര-വ്യവസായ മേഖലയ്ക്കും വിനോദരംഗത്തിനും പുതിയ അവസരങ്ങളൊരുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
