കാഞ്ഞങ്ങാട്:ഷട്ടില്‍ബാഡ്മിന്റണ്‍ മേഖലയില്‍ പുതിയ പ്രതിഭകളെ കൊണ്ടുവരുന്നതിനും അവര്‍ക്ക് ആധുനിക രീതിയിലുള്ള മത്സര പരിചയങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഷട്ടില്‍ ബാഡ്മിന്റണ്‍മേഖലയില്‍ കൂട്ടായ്മയിലൂടെ വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കാഞ്ഞങ്ങാട് ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജില്ലാതല ഷട്ടില്‍ ടൂര്‍ണ്ണമെന്റ് നടത്തി. ചെമ്മട്ടംവയല്‍ എക്‌സൈസ് ഓഫീസിന് സമീപത്ത് ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ വിവിധ ഭാഗങ്ങളില്‍ നിന്നായി 67 കുട്ടികള്‍ ജൂനിയര്‍, ജൂനിയര്‍ തുടങ്ങിയ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം നടത്തിയ മത്സരത്തില്‍ പങ്കെടുത്തു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടില്‍ അക്കാദമിയുടെ ചെയര്‍മാന്‍ കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി പി കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ക്ലബ് അംഗങ്ങളായ മുന്‍ പ്രസിഡണ്ട് എം കെ വിനോദ് കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഡ്വ: എം മനോജ് കുമാര്‍, ക്ലബ് അംഗങ്ങളായ പി വിശ്വനാഥന്‍, പി വി ജയകൃഷ്ണന്‍, പി ടി കുമാരന്‍, പി ചന്ദ്രന്‍, എം അജിത്, പി വി ഹരീഷ്,എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി എന്‍ രാഘവന്‍ സ്വാഗതം പറഞ്ഞു. ജീതിന്‍ പാക്കം, കെ വി സജിത്ത് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.
