മടിക്കൈ: പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയില്‍ വരുന്ന മടിക്കൈ ഓര്‍ക്കോല്‍ മീത്തല പുര തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി സ്മരണിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കാരണവര്‍ കൂട്ടം’ പരിപാടി സംഘടിപ്പിച്ചു. നാടിന്റെ ചരിത്രവും സാമൂഹിക വളര്‍ച്ചയും പുതുതലമുറയ്ക്ക് കൈമാറുന്ന ഒരു പുരോഗമന ദൗത്യത്തിന്റെ ഭാഗമായി, ഈ അനുഭവങ്ങളും ഓര്‍മ്മകളും സുവനീറില്‍ രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആവിഷ്‌കരിച്ചത്. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ ഡോ. കെ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പി. കുഞ്ഞികൃഷ്ണന്‍, പ്രൊഫ. വി. കുട്ട്യന്‍, കെ. വി. രതീഷ് കുമാര്‍, എന്നിവര്‍ മോഡറേറ്ററായി. സി രാജന്‍ പെരിയ,
എം. രാജന്‍, നാരായണന്‍ നായര്‍ പനങ്ങാട്, കുമാരന്‍, ടി. ഗംഗാധരന്‍, ഒ. നാരായണന്‍, അനില്‍ നീരളി,
ശ്രീനിവാസന്‍ പൂത്തക്കാല്‍, സുകുമാരന്‍ കാണോത്ത്, സുധാകരന്‍ കാണോത്ത്, എം സുരേശന്‍,
വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, സ്മരണിക കമ്മിറ്റി അംഗങ്ങള്‍, മാതൃ സമിതി അംഗങ്ങള്‍, വിവിധ കഴകങ്ങളിലെ കാരണവര്‍മാര്‍, നാട്ടുകാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്മരണിക കമ്മിറ്റി
ചെയര്‍മാന്‍ വി. വി. രതീഷ് സ്വാഗതവും കണ്‍വീനര്‍ ഷൈജു തലയത്ത് നന്ദിയും പറഞ്ഞു.
