കുടിയാന്മല: വാടക ക്വാട്ടേര്‍സില്‍ വെച്ചുണ്ടായ വാക്തര്‍ക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ കത്തി കൊണ്ട് കഴുത്തിനു കുത്തി കൊലപ്പെടുത്തിയ പ്രതി പിടിയില്‍.ഒഡീഷ റായഗഡകഡാമ സ്വദേശി രമേഷ് ദിം ബുട്ടിഗ (27) യെയാണ് കുടിയാന്മല സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍ അറസ്റ്റു ചെയ്തത്. ഒഡീഷറായഗഡ സ്വദേശിഫിലിപ്പ് കിമാക(32) ആണ് മരിച്ചത്.ഒരുമിച്ച് ക്വാട്ടേര്‍സില്‍ താമസിക്കുന്ന
സഹോദരി ഭര്‍ത്താവ്ഒഡീഷ കഡാമ സ്വദേശിരമേഷ് ദിംബുട്ടിഗ വാക് തര്‍ക്കത്തിനിടെ കഴുത്തിന് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.ഇന്നലെ രാത്രി 9.30 മണിക്ക് ഏരുവേശ്ശിപൂപ്പറമ്പിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേര്‍സില്‍ വെച്ചായിരുന്നു സംഭവം. കുത്തേറ്റ് മരിച്ച നിലയില്‍ ഫിലിപ്പിനെ ശുചിമുറിയിലാണ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.കുടിയാന്മല പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വിവരമറിഞ്ഞ് ബന്ധുക്കള്‍ പരിയാരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
