കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപകരായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ജില്ലാതല യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ഹിന്ദി അധ്യാപക മഞ്ചിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദി അധ്യാപക മഞ്ച് ജില്ലാ പ്രസിഡണ്ട് കെ. സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 2025- 26 വര്‍ഷത്തെ ഹിന്ദി അക്കാദമിക കലണ്ടര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി കെ ഷൈനി ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജോയിന്‍ സെക്രട്ടറിമാരായ ടി. എം.വി. മുരളീ, ഇ.വി ഹരീഷ്, സംസ്ഥാന സമിതി അംഗങ്ങളായ പി.കെ. ബാലചന്ദ്രന്‍, ജി കെ. ഗിരീഷ്, ജില്ലാ സെക്രട്ടറി ടൈറ്റസ് വി. തോമസ്, ജില്ലാ അക്കാദമിക സമിതി കണ്‍വീനര്‍ വിദ്യ ടീച്ചര്‍, ഹൊസ്ദുര്‍ഗ് ഉപജില്ല പ്രസിഡണ്ട് അശ്വതി കെ, സെക്രട്ടറി ഗീത പി.കെ., ധനലക്ഷ്മി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഇ. വി.ആനന്ദകൃഷ്ണന്‍, ടി.വി. ശ്രീനിവാസന്‍, കെ. സുരേശന്‍, ചന്ദ്രാവതി കെ., രാജലക്ഷ്മി വി.എം., ലീല കെ.വി., സുരേഷ് കുമാര്‍ പി. എന്നിവര്‍ മറുപടി പ്രസംഗംനടത്തി’
