റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു: മന്ത്രി എ.കെ ശശീന്ദ്രന്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി

കാസര്‍കോട്: റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ രാവിലെ ഒന്‍പതിന് വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി. പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായി പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ആഘോഷച്ചടങ്ങുകള്‍ നടത്തിയത്. ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡ്ഡി ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎംപി അഖില്‍ എന്നിവര്‍ പരേഡില്‍ അഭിവാദ്യംസ്വീകരിച്ചു.പരേഡില്‍ വിവിധ പ്ലാറ്റൂണുകള്‍ പരേഡ് നടത്തി. ജില്ലാ ആര്‍മ്ഡ് റിസര്‍വ് പോലീസ് (1 പ്ലാറ്റൂണ്‍) , ലോക്കല്‍ പോലീസ് (1 പ്ലാറ്റൂണ്‍) ,വനിത പോലീസ് (1 പ്ലാറ്റൂണ്‍) ,എക്‌സൈസ് (1 പ്ലാറ്റൂണ്‍) , സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ഗവ. കോളേജ്, കാസര്‍കോട് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്, എന്‍.സി.സി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍, എന്‍.സി.സി, നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍, എന്‍.സി.സി, ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ,എന്‍.സി.സി, കാറഡുക്ക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ,എന്‍.സി.സി, എസ്.പി.സി, നവജീവന ഹയര്‍സെക്കന്ററി സ്‌കൂള്‍, പെര്‍ഡാല , എസ്.പി.സി, കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, എസ്.പി.സി, കാസര്‍കോട് ജി.എം.ആര്‍.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ്, എസ്.പി.സി, ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക്ക് സ്‌കൂള്‍, ബാന്‍ഡ് സെറ്റ്, ഉളിയത്തടുക്ക ജയ് മാത സീനിയര്‍ സെക്കന്ററി സ്‌കൂള്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്നീ പ്ലാറ്റൂണുകള്‍ പരേഡിന്റെ ഭാഗമായി ‘ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍ എ നെല്ലിക്കുന്ന് ഇ ചന്ദ്രശേഖരന്‍ സി എച്ച് കുഞ്ഞമ്പു എ കെ എം അഷറഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സാബു അബ്രഹാം വൈസ് പ്രസിഡണ്ട് കെ കെ സോയ കാസര്‍കോട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള വൈസ് പ്രസിഡണ്ട് മറ്റ് ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!