ഡി എസ് എസ് കേരള റിപ്പബ്ലിക് ദിനാഘോഷവും ഗോത്രമഹോത്സവവും 26, 27, 28 തീയ്യതികളില്‍; മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗോധ്ര മഹോത്സവം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് : ഡി എസ് എസ് കേരള റിപ്പബ്ലിക് ദിനാഘോഷവും ഗോത്രമഹോത്സവവും 26, 27, 28 തീയ്യതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
26 ന് കരിവേടകം ഗോത്ര പതിയില്‍ ധമ്മ ദീപം തെളിയിച്ച് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 27ന് സന്ദേശയാത്ര ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും.
28 ന് ഉച്ചയ്ക്ക് മൂന്നിന് മാണിക്കോത്ത്
ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗോധ്ര മഹോത്സവം
ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യും.
ഡി എസ് എസ്
സംസ്ഥാന ചെയര്‍പേഴ്‌സണ്‍ രേഷ്മ കരിവേടകം അധ്യക്ഷത വഹിക്കും. കോവില്‍ മലരാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യാതിഥിയാവും കെ പി സി സി സെക്രട്ടറി ഹക്കിം കുന്നില്‍ ഡോ, ബാബാ സാഹേബ് അംബേദ്ക്കര്‍ സ്‌കോളര്‍ഷിപ്പ് 3ാം ഘട്ട വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌റ് ഉഷ കൊട്ടാരക്കര പാരമ്പര്യ ഗോത്ര വൈദ്യന്‍മാരെ ആദരിക്കും. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.
ആദിവാസി ഐക്യവേദി പ്രസിഡന്റ് ചിത്ര നിലമ്പൂര്‍, അഡ്വ. ഷാജി കമ്മാടം, അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബൈജു പത്തനാപുരം, ആദിവാസി സംരക്ഷണസംഘം പ്രസിഡന്റ് മാരിയപ്പന്‍ നീലിപ്പാറ, കേരള ആദിവാസി ഫോറം താലൂക്ക് പ്രസിഡന്റ് സത്വ മധു ആവുള്ളക്കോട്, വാസന്തി നാഗരാജ് തമിഴ്‌നാട്, പെമ്പളൈ ഒരുമൈ സമര നേതാവ് ഗോമതി, ഡി എച്ച് ആര്‍ എം കേരള സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് അംഗം സിന്ധു പത്തനാപുരം എന്നിവര്‍ സംസാരിക്കും. എക്‌സിക്യൂട്ടിവ് അംഗം ചന്ദ്രന്‍ തട്ടുമ്മല്‍ സ്വാഗതവും സദാശിവ പെര്‍ള നന്ദിയും പറയും.
തുടര്‍ന്ന് മംഗലം കളിയും മറ്റു ആദിവാസി ഗോത്രകലകളും, നാടന്‍പാട്ടും അരങ്ങേറും.
വാര്‍ത്ത സമ്മേളനത്തില്‍
ചെയര്‍പേഴ്‌സണ്‍
രേഷ്മ കരിവേടകം,
സെക്രട്ടറി
സുധന്‍ വെള്ളരിക്കുണ്ട്,
ട്രഷറര്‍ രമണി സുന്ദരന്‍,എക്‌സിക്യൂട്ടിവ് അംഗം
ചന്ദ്രന്‍ തട്ടുമ്മല്‍, രമേശന്‍ ബന്തടുക്ക
എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!