റോഡില്‍ നിന്നും ലഭിച്ച കാല്‍ ലക്ഷം രൂപ തിരികെ നല്‍കി നഗരസഭ കൗണ്‍സിലറും സുഹൃത്തുക്കളും

നീലേശ്വരം :റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ കാല്‍ ലക്ഷം രൂപ പോലീസില്‍ ഏല്‍പ്പിച്ച് നാടിന് മാതൃകയായിരിക്കുകയാണ് നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ സുഭാഷ് ചാത്തമത്തും സുഹൃത്തുക്കളം.ഇന്ന് രാവിലെ മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നും നീലേശ്വരത്തേക്കുള്ള യാത്രാമധ്യേ കുമ്പള ദേശീയപാതയില്‍ വെച്ചാണ് റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ കാല്‍ ലക്ഷം രൂപ കുമ്പള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് കൊണ്ട് നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ സുഭാഷ് ചാത്തമത്തും സുഹൃത്തുക്കളും മാതൃകയായിരിക്കുന്നത്.സുഭാഷിന്റെ സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടി വരുന്നതിനിടയിലായിരുന്നു കുമ്പള റോഡരികില്‍ പണം കിടക്കുന്നത് കാണുന്നത്.കൗണ്‍സിലറുടെ കൂടെ സിപിഎം പൊടൊത്തുരുത്തി ബ്രാഞ്ച് സെക്രട്ടറി ഭാസ്‌ക്കരന്‍ ,വിവേക് പൂവാലംകൈ , പ്രവാസിയായ ദിജുകുമാര്‍ ചാത്ത മത്തും ഉണ്ടായിരുന്നു.സംഭവം അറിഞ്ഞതോടെ സുഭാഷിനും സുഹൃത്തുക്കള്‍ക്കും നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും അഭിനന്ദന പ്രവാഹമാണ്.കേരള പ്രവാസി സംഘം നീലേശ്വരം ഏരിയ പ്രസിഡന്റും നീലേശ്വരം പ്രവാസി സഹകരണ സംഘം കളക്ഷന്‍ ഏജന്റും കൂടിയാണ് സുഭാഷ് .

 

error: Content is protected !!