ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സവം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി. വി. രമേശന്‍ ഉദ്ഘാടനം ചെയ്തു  ഡി.ഇ. ഒ രോഹിന്‍ രാജ് കെ. എ. എസ് മുഖ്യാതിഥിയായി.
കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ്.എസ്.എല്‍സി, പ്ലസ് ടു, പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനുമോദിച്ചു. വിദ്യാര്‍ത്ഥിനികളുടെ സ്വാഗത നൃത്തത്തോട് കൂടി അനുമോദന ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന അനുമോദന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി. വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. പാഠ്യ വിഷയങ്ങളില്‍ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും ജില്ലയില്‍ മുന്നിട്ടു നില്‍ക്കുന്ന വിദ്യാലയമാണ് കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നും വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ 4 ചുമരുകള്‍ക്കുള്ളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ മാത്രം നേടേണ്ടവരല്ലെന്നും ചുറ്റുപാടുമുള്ള നിരീക്ഷണത്തിനും തയ്യാറാവണം എന്നും നഗരസഭാ അധ്യക്ഷന്‍ പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഡി. ഇ. ഒ രോഹിന്‍ രാജ് കെ. എ.എസ് മുഖ്യാതിഥിയായി വിദ്യാര്‍ഥികളുമായി സംവദിച്ച് വ്യക്തിത്വ വികസനത്തിന് ഉതകുന്ന ആശയങ്ങള്‍ പങ്കുവച്ചു. ചടങ്ങില്‍ സംബന്ധിച്ച ഉദ്ഘാടകനും വിശിഷ്ടാതിഥിയും ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത ജോസഫ്, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ റോസിലി, ഹയര്‍സെക്കന്‍ഡറി ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ബിനീറ്റ എന്നിവര്‍ സംസാരിച്ചു. ശ്രീനന്ദ അജിത്ത് സ്വാഗതവും സുജാത ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!