കാഞ്ഞങ്ങാട് നാടിന്റെ മുന്നേറ്റത്തിന് നിരവധി പ്രവര്‍ത്തനങ്ങളിലൂടെ 50 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഒഴിഞ്ഞ വളപ്പ്പ്രതിഭാ ക്ലബ്ബ് 2026 ഏപ്രില്‍ മുതല്‍ 2027 ഏപ്രില്‍ വരെ വൈവിധ്യമാര്‍ന്ന പരിപാടികളുടെ നടത്തപ്പെടുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം നടന്നു. കാഞ്ഞങ്ങാട് സ്വദേശിയും ദേശീയ സിനിമ പുരസ്‌കാര ജേതാവുമായ സെന്നഹെഗ്‌ഡെ ലോഗോ പ്രകാശനം ചെയ്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിചെയര്‍മാന്‍ പി കെ നിഷാന്ത് അധ്യക്ഷത വഹിച്ചു.കെ കരുണാകരന്‍, രാമചന്ദ്രന്‍ പുഞ്ചാവി, ടി കെ വിജയന്‍, ഒ വി അഖില്‍, എന്‍ വി രജീഷ് എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്‍ ശരത്ത് ഇട്ടമ്മലാണ് ലോഗോ രൂപകല്പന ചെയ്തത്. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഒ വി മോഹനന്‍ സ്വാഗതം പറഞ്ഞു. നാടകം, കലാസാംസ്‌കാരിക പരിപാടികള്‍, കായിക പരിപാടികള്‍, ആരോഗ്യ ക്യാമ്പുകള്‍,സെമിനാറുകള്‍, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ എവിടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമ്പതാം വാര്‍ഷികാഘോഷം നടത്തുന്നത്.
