കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായ ത്തിന്റെ അധീനതയിലുള്ള ചാലിങ്കാല്‍- ചാമുണ്ഡിക്കുന്ന് റോഡില്‍ കുന്നുപാറമുതല്‍ ചാമുണ്ഡിക്കുന്ന് റോഡ് പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി. ചാലിങ്കാല്‍ -ചാമുണ്ഡിക്കുന്ന് റോഡ് 4.440 കിലോമീറ്ററുണ്ട്. ചാലിങ്കാലില്‍ നിന്നുള്ള 1.940 കിലോമീറ്റര്‍ മാത്രമാണ് മെക്കാഡം ടാറിങ് നടത്തിയത്. 2.530 കിലോമീറ്ററുള്ള ബാക്കിഭാഗം വര്‍ഷങ്ങളായി തകര്‍ന്നു കിട ക്കുകയാണ്. ഇതില്‍ നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ചാമുണ്ഡിക്കുന്ന് മില്ലിന് സമീപം 150 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി 2.380 ഭാഗം യാത്ര ചെയ്യാന്‍ വാഹനയാത്രക്കാര്‍ പെടാപ്പാട് ചെയ്യുക യാണ്.റോഡിലെ കുഴികളില്‍ വീണ് ഇരുചക വാഹനങ്ങളും അപകടത്തില്‍പ്പെ ടുന്നുത് നിത്യ സംഭവമാണ്. ആഴ്ചകള്‍ മുമ്പ് രാവണേശ്വരത്തെ അമൃത രഞ്ജിത്ത് സഞ്ചരിച്ച ഇരുചക്രവാഹനം റോഡിലെ കുഴിയില്‍ വീണ് വലതു കൈ ഒടിഞ്ഞിരുന്നു. ദേശീയപാതയെയും സംസ്ഥാനപാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണിത്. പലതവണ ജില്ലാ പഞ്ചായത്ത് അധികൃതരെ റോ ഡിന്റെ ശോച്യാവസ്ഥ അറിയിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ വിക സന പാക്കേജില്‍ ഉള്‍പ്പെടുത്തി
4 കോടി രൂപ അനുവദിച്ചാതായി പത്രങ്ങളില്‍ വന്നതല്ലാതെ മറ്റൊരു പ്രവര്‍ത്തിയും ഇവിടെ നടന്നിട്ടില്ല.
അധികൃതരെനാട്ടുകാര്‍ ബന്ധപ്പെടുമ്പോള്‍റോഡ് പണി ഉടന്‍ നടത്തുമെന്ന് പറയുന്നത്.
എന്നാല്‍ ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാ യിട്ടില്ലെന്നാണ് പരാതി.
സംസ്ഥാനപാതയിലോ ഗതാഗത തടസ്സമുണ്ടായാല്‍ ബദല്‍ സംവിധാനമായി ഉപയോഗിക്കു ന്നതും ചാലിങ്കാല്‍ – ചാമുണ്ഡിക്കുന്ന് റോഡാണ്. റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ പ്രദേശത്തെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും രംഗത്തിറങ്ങി. റോഡിനായി അനുവദിച്ചുയെന്നു പറയുന്ന നാല് കോടി ഇവിടെ എന്ന് പറഞ്ഞ് സമൂഹം മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
