കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ആര്‍ദ്രം മിഷന് കീഴില്‍ നിര്‍മ്മിച്ച കെട്ടിടത്തിനുള്ളില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ബുധനാഴ്ചയാണ് ആശുപത്രിക്കെട്ടിടത്തിനുള്ളിലെ വീല്‍ചെയറില്‍ നിന്ന് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരന്‍ ചെമ്മട്ടംവയലിലെ അരുണ്‍ കുമാര്‍ പാമ്പിനെ പിടികൂടിയത്. പാമ്പിലെ വനം വകുപ്പിന് കൈമാറിയത്. നേരത്തെ ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്നും പാമ്പിനെ പിടികൂടിയിരുന്നു.
