കരിമ്പില്‍ ഹൈസ്‌കൂളില്‍ വിജയയോത്സവം സംഘടിപ്പിച്ചു

കരിന്തളം:കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ വിജയോല്‍സവം സംഘടിപ്പിച്ചു. ഈ അദ്ധ്യയന വര്‍ഷം വിവിധ തലങ്ങളില്‍ വിജയികളായ വിദ്യാത്ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് വി.വി രാജ മോഹനന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കാനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജന്‍ ഉല്‍ഘാടനം ചെയ്തു . വാര്‍ഡ് മെമ്പര്‍ പി. ലത, എം പി ടി എ പ്രസിഡണ്ട് പി അമൃത , ബി ആര്‍ സി കോഡിനേറ്റര്‍ വി നിഷ , പിടിഎ വൈസ് പ്രസിഡണ്ട് വി കെ ഗിരീഷ്, സീനിയര്‍ അസിസ്റ്റന്റ് ദീപ ടീച്ചര്‍, സ്‌കൂള്‍ ലീഡര്‍ കുമാരി ഉത്തര എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി പി ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിമല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!