പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പാലിയേറ്റീവ് ദിനാചരണം; പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത ഉദ്ഘാടനം ചെയ്തു

പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ജൂനിയര്‍ റെഡ് ക്രോസ്സിന്റെ നേതൃത്വത്തില്‍ കിടപ്പു രോഗികള്‍ക്ക് ഡയപ്പറുകളും റേഡിയോയും കൈമാറി. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. പുല്ലുര്‍ പെരിയ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ മിനി, വാര്‍ഡ് മെമ്പര്‍ ഉഷ ടീച്ചര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം വി അശോകന്‍, ട്രസ്സ് അഡ്മിനിസ്‌ട്രേറ്റര്‍ എ. ബിപുലാറാണി, പി ടി എ പ്രസിഡന്റ് സത്യന്‍, പാല്ലിയേറ്റീവ് നേഴ്‌സ് വാസന്തി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

 

error: Content is protected !!