എം.ടി.പി തറവാട് കുടുംബ സംഗമം 18 ന്; തൃക്കരിപ്പൂര്‍ വി.പി.പി എം. കെ .പി സ്മാരക ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിദ സഫറുള്ള ഉദ്ഘാടനം നിര്‍വ്വഹിക്കും

തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ അതി പുരാതനമായ മണക്കാട്ട് തെക്കെ പീടികയില്‍ (എം.ടി.പി) തറവാട് കുടുംബാംഗങ്ങളുടെ രണ്ടാം കുടുംബ സംഗമം ജനുവരി 18 ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ വിവിധ പരിപാടികളോടെ തൃക്കരിപ്പൂര്‍ വി.പി.പി എം. കെ .പി സ്മാരക ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വെച്ച് നടക്കും
പരിപാടികളുടെ ഔപചാരികമായ ഉല്‍ഘാടനം തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിദ സഫറുള്ള നിര്‍വ്വഹിക്കും
മുഖ്യ രക്ഷാധികാരി കൂക്കാനം റഹ്മാന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണവും, പ്രമുഖ മോട്ടിവേറ്റര്‍ കെ.വി സുരേഷ് ബാബു കുടുംബം e കാലത്ത് എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസും നടത്തും
സൗദത്ത് മാണിയാട്ട്, റഫീഖ് മൊയ്തു,നൗഷാദ് കാലിക്കടവ്, ഹക്കീം മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ നടക്കും
ചടങ്ങില്‍ തൃക്കരിപ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ടി.പി ഷാഹിന മൊയ്തീന്‍, സംസ്ഥാന വാട്ടര്‍ പോളോ മത്സര വിജയി റിയാ റോസ് ജില്ലാ സ്‌കൂള്‍ നീന്തല്‍ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരി റിസ റോസ് എന്നിവരെ ആദരിക്കും
പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം.ടി.പി അഡ്വ:അബ്ദുല്‍ കരീം സ്വാഗതവും
എം.ടി.പി ഫാമിലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് പ്രാപൊയില്‍ അദ്ധ്യക്ഷ വഹിക്കും
സൈനുദീന്‍ കരിവെള്ളൂര്‍, ഇഖ്ബാല്‍ വെള്ളൂര്‍, ഇസ്മായില്‍ കാങ്കോല്‍, സൈഫുദ്ധീന്‍ നീലേശ്വരം,ഹംസ ചെറുപുഴ, സൗദത് മാണിയാട്ട് എന്നിവര്‍ ആശംസകള്‍ നേരും
നന്ദി പ്രകടനം സാജിദ തൃക്കരിപ്പൂര്‍,
എം.ടി.പി ഫാമിലി ഫൗണ്ടേഷന്‍ കമ്മറ്റിയാണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.

 

error: Content is protected !!