കാഞ്ഞങ്ങാട്: മാതോത്ത് മഹാവിഷ് ക്ഷേത്രം അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന് തുടക്കമായി.
ക്ഷേത്രം തന്ത്രി മേക്കാട്ടില്ലത്ത് പത്മനാഭ പട്ടേരിയെ പൂര്‍ണ്ണ കുംഭത്തോടെ കാഞ്ഞങ്ങാട് സൗത്ത് നിന്നും ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിച്ചു. രോഹിണി അന്തര്‍ജനത്തിന്റെ നേതൃത്വത്തില്‍ മഹാവിഷ്ണു സഹസ്രനാമാര്ച്ചനെയും വിളക്ക് പൂജയും നടന്നു. കോഴിക്കോട് സൂര്യ വിഷന്റെ ഉമാ മഹേശ്വരം എന്ന നാടകവും അരങ്ങില്‍ എത്തി. രാവിലെ 5 മണി മുതല്‍ നടതുറക്കല്‍, അഭിഷേകം, മഹാഗണപതി. 6.30ന് മഹാമൃത്യുഞ്ജയ ഹോമം. 9 30 മുതല്‍ അഖണ്ഡ സഹസ്രനാമപാരായണം. വൈകിട്ട് 5 30ന് കൊപ്പല്‍ ചന്ദ്രശേഖരന്റെ ആധ്യാത്മിക പ്രഭാഷണം. 7 ന് ഭജന. 8.30ന് കലാസന്ധ്യ. 18 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 6. 30 വരെ മഹാവിഷ്ണു സേവ സംഗീതോത്സവം. സംഗീതജ്ഞ പുഷ്പ പ്രഭാകരന് കീര്ത്തലമാലിച്ചുകൊണ്ട് തുടക്കം കുറിക്കും. ഉച്ചക്ക് 12ന് ഉഷപൂജ വൈകിട്ട് 7ന് സംഗീതജ്ഞന് വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ സംഗീത കച്ചേരിയോടെ സംഗീതോത്സവത്തിന് സമാപനം. രാത്രി 8 ന് മാതോത്ത് മഹാക്ഷേത്ര ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍
നൃത്തോത്സവം. തിരുവാതിരക്കളി, നൃത്തനിശ, സെമി ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ആലാമിക്കളി എന്നിവ നടക്കും.19 ന് രാവിലെ 6ന് 108 തേങ്ങ കൊണ്ടുള്ള മഹാഗണപതി. 8.35 മുതല്‍ 10 .15 വരെയുള്ള മുഹൂര്‍ത്തില്‍ അഷ്ടബന്ധ ലേപന ക്രിയ.10.30 മുതല്‍ ഭജന. 12ന് മഹാപൂജ . ഉച്ചക്ക് 3.30ന് നഗരപ്രദക്ഷിണം, രാത്രി 10 ന് അത്താഴപൂജ, പ്രസാദവിതരണം 20 ന് രാവിലെ ആറുമണി മുതല്‍ 8 30 വരെ നാരായണീയ പാരായണം,
9 .30 മുതല്‍ ബ്രഹ്മ കലശപൂജ, ബ്രഹ്മ കലശാഭിഷേകം. സോപാന സംഗീതം, ഭക്തിഗാനങ്ങള്‍ ,സംഗീതാര്‍ച്ചന ,ഉച്ചപൂജ, ഭക്തിഗാനസുധ. അന്ന പ്രസാദ വിതരണം .വൈകീട്ട് 5.30ന് ക്ഷേത്രമാതൃസമിതിയുടെ നേതൃത്വത്തില്‍ കലാവേദി കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന മെഗാ തിരുവാതിര. 6ന് മടിയന്‍ രാധാകൃഷ്ണന്മാരുടെ ഇരട്ട തായമ്പക. 6:30ന് കൈകൊട്ടിക്കളി, 9 ന് പ്രസാദ വിതരണത്തോടു കൂടി ഉത്സവം സമാപിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്മാന് കെ പി ബാലകൃഷ്ണന്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. കുഞ്ഞാമന് നായര്‍, പി വി ബാലന്, ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ തമ്പാന് നായര്‍, സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ പി വി രവീന്ദ്രന് നായര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് സി പി വി വിനോദ് കുമാര്‍, വൈസ് ചെയര്മാന് ബി. രവിരാജ് എന്നിവര്‍ സംബന്ധിച്ചു.
