കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ പി പി കെ പൊതുവാളിന് ആദരം 17 ന് ; മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനും ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും
റിട്ടയേര്‍ഡ് പ്രിന്‍സിപ്പാളുമായ പി പി കെ പൊതുവാളിനെ ഡയലോഗ് തൃക്കരിപ്പൂരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആദരിക്കുന്നു. ‘വാക്കുകളുടെ വെളിച്ചം : ഒത്തുചേരാം പി പി കെ യോടൊപ്പം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആദര പരിപാടി ജനുവരി 17ന് ശനിയാഴ്ച തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പുസ്തക പ്രകാശനത്തില്‍ പ്രമുഖ ജ്യോതിശാസ്ത്ര പണ്ഡിതന്‍ പ്രഫ.കെ പാപ്പുട്ടി അതിഥിയാവും. 11ന് വികസന കേരളവും ആരോഗ്യ മേഖലയിലെ വെല്ലുവിളികളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോക്ടര്‍ സന്തോഷ് കുമാര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് പരിസ്ഥിതി സംരക്ഷണം :വികസനത്തിന്റെ ശത്രുവോ മിത്രമോ ?എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, ഡോ. ഇ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സൗഹൃദ സംഗമത്തില്‍ പി പി കെ യുടെ സഹപ്രവര്‍ത്തകര്‍, ശിഷ്യര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഒത്തുചേരും. സംഗമം ഒ. എം. ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 നടക്കുന്ന ആദരസമ്മേളനം എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു ഉപഹാരം സമര്‍പ്പിക്കും.ഇ. പി. രാജഗോപാലന്‍, ഡോ. എം ശ്രീധരന്‍ എന്നിവര്‍ സംബന്ധിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി.ഗംഗാധരന്‍ ആദര ഭാഷണം നടത്തും. .ഇ. പി. രാജഗോപാലന്‍ അധ്യക്ഷനാവും.ഡോ. എ.എം. ശ്രീധരന്‍ സംസാരിക്കും. പരിപാടിയുടെ ഭാഗമായി പി പി കെ എഴുതിയ നൂറിലധികം പുസ്തകങ്ങളുടെയും മറ്റ് ശാസ്ത്ര ഗ്രന്ഥങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
ഡോ. വി.പിപി മുസ്തഫ, വി കെ രവീന്ദ്രന്‍, കെ ജയചന്ദ്രന്‍ എന്നിവര്‍ ഭാരവാഹികളായ സംഘാടകസമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

 

error: Content is protected !!